Editor:
Kavitha
എന്തും, ഏതും വാർത്ത ആവുന്ന ഇക്കാലത്ത് സത്യസന്ധരായി ഇരിക്കുക എന്നത് മാധ്യമരംഗത്തെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്ക്കരമാണ്. ലോകത്ത് എല്ലായിടത്തും അനീതിക്കും അക്രമത്തിനും സ്വാതന്ത്ര്യമില്ലായ്മക്കും എതിരെ പൊരുതിയ ചരിത്രവും പാരമ്പര്യവും പത്രപ്രവർത്തനത്തിനുണ്ട് എന്ന് ഓർക്കുക എന്നത് മാത്രമാണ് അത് മറികടക്കാനുള്ള വഴി.
സാങ്കേതിക വിദ്യ കൊണ്ട് ലോകം ഒരു ഗ്രാമമായിത്തീർന്നിരിക്കുന്ന അവസ്ഥയിൽ ജനാധിപത്യത്തിൻ്റെ നാലാം തൂണുകളും സമൂഹത്തിൻ്റെ ഓഡിറ്റിങ്ങ് നേരിടേണ്ടവർ തന്നെയാണ് എന്നത് അംഗീകരിച്ചേ പറ്റൂ. എങ്കിലും, ആത്യന്തികമായ് വായനക്കാരനാണ് തൊഴിലുടമസ്ഥൻ എന്ന തത്വത്തെ പിന്തുടർന്ന് വിജയിച്ചു വന്ന പത്ര ചരിത്രത്തിൻ്റെ ഗരിമയാണ് കേരളത്തെ ഇന്നും പ്രബുദ്ധമായി നിലനിർത്തുന്നത് എന്ന് നമുക്ക് അഭിമാനിക്കാം.
അച്ചടിയിലൂടെ ആരംഭിച്ച മലയാളിയുടെ ബോധോദയമാണ് - പത്രങ്ങളുടെ ചരിത്രത്തിലൂടെയുള്ള യാത്രക്ക് ഞങ്ങൾക്ക് പ്രചോദനമേകിയത്. അവിടെ നിന്ന് ഈ മാഗസിൻ്റെ താളുകളിൽ എത്തി നിൽക്കുമ്പോൾ മാധ്യമ പഠനം എന്നത് പാഠ പുസ്തകത്തിനപ്പുറത്തേക്ക് അനുഭവങ്ങളുടെയും ,ഉത്തരവാദിത്വങ്ങളുടെയും സങ്കലനം കൂടിയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന കവിതകൾ , ലേഖനങ്ങൾ, കഥ എന്നിവ നമ്മുടെ സഹപാഠികളുടെ സൃഷ്ടിപരതയും സാമൂഹ്യബോധവും പ്രകടമാക്കുന്നവയാണ്. കൂടാതെ ഫോർട്ടു കൊച്ചിയുടെ ചിത്രങ്ങളിലൂടെയുള്ള യാത്ര പ്രാദേശികതയുടെ നിറങ്ങളെ കൂടി ഒപ്പിയെടുക്കുന്നു.
സത്യസന്ധമായ പത്ര പ്രവർത്തനത്തിൻ്റേയും , സൃഷ്ടിപരമായ എഴുത്തിൻ്റേയും സാമൂഹിക ബോധത്തിൻ്റെയും തീപ്പൊരി എപ്പോഴും നിലനിൽക്കട്ടെ.
For any inquiries regarding news coverage, content contributions, or technical support, you are welcome to contact us using the form below or through our official channels. Our team is dedicated to providing accurate and timely responses to all requests.
Open today | 09:00 am – 05:00 pm |
Receive exclusive updates and insights from Yuvabhumi when you subscribe.
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.